ധന്യമെന്‍ ജീവിതം....... ധന്യമീ നിമിഷവും...
Monday, December 14, 2009
Tuesday, November 24, 2009
മുഖഛായകള്
മുഖഛായകള്

....ഒരു ജനക്കൂട്ടം തന്നെ അവിടെ ഒത്തുകൂടിയിരിക്കുന്നു,
മുഖങ്ങളിലൊന്നിലും ഛായകള്‍ ഇല്ലാതെ..ശൂന്യമായ മുഖങ്ങള്‍ !!
ഛായകള്‍ മാത്രമവിടെ കൂനയായി കിടന്നിരുന്നു.അവനവന്റെ അല്ലെങ്കില്‍ അവനവനു യോജിച്ച ഛായകള്‍ തിരഞ്ഞു തിരഞ്ഞ് എല്ലാവരും വളരെ ക്ഷീണിച്ചിരിക്കുന്നു.ആര്‍ക്കും അവരവര്‍ക്കു യോജിച്ച ഒരു ഛായ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല !
വ്യക്തമായ മുഖഛായ ഉള്ള ഒരാള്‍ അപ്പോള്‍ അവിടേക്കു കടന്നു വന്നു.സ്വതസിദ്ധമായ ചെറുചിരിയോടെ അദ്ദേഹം ആ ജനക്കൂട്ടത്തെ ഒരു ജനക്കൂട്ടം തന്നെ അവിടെ വെറുതേ നൊക്കിക്കൊണ്ടു നിന്നു.കൂട്ടം കൂടി നിന്നിരുന്നവര്‍ ഒന്നായി ചോദിച്ചു
"അങ്ങ് ആരാണ്?"
സുന്ദരമായ ആ ചിരി നിലനിര്‍ത്തിക്കൊണ്ടു തന്നെ അദ്ദേഹം ചോദിച്ചു
'വ്യക്തമായ മുഖഛായയുള്ള എന്നെ നിങ്ങള്‍ അറിയുന്നില്ല,പിന്നെ എങ്ങനെയാണ് ഛായകള്‍ ഒന്നും തന്നെയില്ലാത്ത നിങ്ങളെ പരസ്പരം തിരിച്ചറിയുന്നത് ?. ഒരു നിമിഷം നിങ്ങളെല്ലാവരും എന്നോട് മനസ്സു തുറന്നു സംസാരിച്ചാല്‍ നിങ്ങള്‍ക്കോരോത്തര്‍ക്കും യോജിച്ച മുഖഛായകള് ഞാന്‍ ഇതില്‍ നിന്നും എടുത്തു തരാം‘
ഒരു നിമിഷം എല്ലാവരും ചിന്തയിലാണ്ടു.
പിന്നെ..
മുഖഛായകള് എല്ലാമവിടെ തന്നെ ഉപേക്ഷിച്ച്, പല വഴിക്കു പോയി.. പൊയ് മുഖങ്ങളോടെ...!!
ഒരു കൊച്ചു കുട്ടി മാത്രം പോകാതെ അവിടെ തന്നെ നില്ക്കുന്നതദ്ദേഹം കണ്ടു, നിഷ്കളങ്കമായ മുഖഛായയോടു കൂടി.. പെട്ടന്നു അദ്ദേഹത്തിന്റെ കൈയില്‍ പിടിച്ചു കൊണ്ട് കുട്ടി അതിശയത്തോടെ ചോദിച്ചു.
"കാണുന്നവരുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന, സുന്ദരമയി എപ്പോഴും പുഞ്ചിരിക്കുന്ന ,എല്ലാ മുഖഛായകളും തിരിച്ചറിയാന്‍ കഴിയുന്ന, അങ്ങാരാ മഹാത്മാവേ?"
അദ്ദേഹം പറഞ്ഞു
'സ്വയം തിരിച്ചറിയാന്‍ ഞാന്‍ സഹായിച്ചവരെല്ലാമെന്നെ 'ഗുരുജി' എന്നു വിളിച്ചു.‘
അതിശയത്തോടെ ആ മുഖത്തേക്കു തന്നെ നോക്കി നിന്ന കുട്ടിയോട് ഗുരുജി ചോദിച്ചു
‘എന്താണു കുട്ടീ നിനക്ക് അറിയേണ്ടത്?‘
നന്മ മാത്രം നിറഞ്ഞ മനസ്സോടെ കുട്ടി ചൊദിച്ചു
" ശരിയായ മുഖഛായകള് തിരഞ്ഞു പിടിച്ചു കൊടുക്കുന്ന ആ മഹാവിദ്യ എനിക്കു കൂടി പറഞ്ഞു തരുമോ ഗുരുജീ".
കുറച്ചു സമയം ആ കണ്ണുകളിലേക്കു നൊക്കിയിരുന്നിട്ടദ്ദേഹം പറഞ്ഞു
'മനസ്സിലെ കുട്ടിത്തം പോകതെ സൂക്ഷിക്കൂ..,അപ്പോള്‍ മനസ്സിലെ നന്മയും ഒരിക്കലും നഷ്ടപ്പെടില്ല, നിന്റെ മുഖഛയ നഷ്ടപ്പെടാതെയുമിരിക്കും മറ്റു ഛായകള്‍ കണ്ടെത്താനും കഴിയും. അതു മഹാവിദ്യ ഒന്നും അല്ല കുട്ടീ.'
"പിന്നെ എന്തേ ഗുരുജീ ആ കൂട്ടത്തില്‍ ഒരാള്‍ പോലും മുഖഛായ വേണം എന്നു പറയാഞ്ഞത്?"
‘ഇന്നലകള്‍ വ്യര്‍തഥമായിരുന്നു എന്നു തോന്നുന്ന നാള്,ഇന്നിനെ ഉത്സവമാക്കണം എന്നു തോന്നുന്ന നാള്.. അവരെല്ലാം നമ്മളെ പോലെയുള്ളവരെ തേടി വരും,തനിയെ വന്നു കൊള്ളും,കൊണ്ടു വരാന്‍ ശ്രമിച്ച് നമ്മുടെ ഛായകള്‍ നഷ്ടപ്പെട്ടു പോകാതെ ശ്രദ്ധിക്കണം.’
Tuesday, November 17, 2009
കണ്ണുനീരിന്റെ വിങ്ങല്‍

കണ്ണീരിന്റെ വിങ്ങല്‍
ഞാന്‍ ആ ഹൃദയത്തിന്റെ ഭാഗം ആയിരുന്നപ്പോള്‍ പാവം അതിനെ മനസ്സിലാക്കിയില്ല.
സ്നേഹിക്കലുകളും, സ്നേഹം നഷ്ടപ്പെടലുകളും, കണക്കു കൂട്ടലുകളും,സംഘര്‍ഷങ്ങളും,വീര്‍പ്പുമുട്ടലുകളും, വിങ്ങലുകളും കണ്ടു കണ്ടു സഹികെട്ടു.
ഹൃദയത്തിലിട്ടെന്നെ നീറ്റിക്കുറുക്കാതെ അറിയാതൊഴുകുന്ന ആ പ്രവാഹത്തില്‍ ഒരു തുള്ളിയായ് രക്ഷപെടാന്‍ അനുവദിച്ചിരുന്നങ്കില്‍.
ഒരുനാള്‍ ആ പാവം ഹൃദയം എന്റെ ദു:ഖം മനസ്സിലാക്കി എന്നെയും പോകാനനുവദിച്ചു.
കണ്പോളകളില് വന്നെത്തി നോക്കിയ ഞാന്‍ ഞെട്ടിപ്പോയി.
“ഇതാണോ ഞാന്‍ സമാധാനം കിട്ടും എന്നു സ്വപ്നം കണ്ട ലോകം?”
എന്റെ ആ ഹൃദയത്തിനുള്ളില്‍ ഞാന്‍ അനുഭവിച്ചിരുന്ന ആ സുഖം, സമാധാനം എന്തായിരുന്നു എന്നു ഞാന്‍ അറിഞ്ഞു.
“കരയാന്‍ കഴിയില്ലാല്ലോ എനിക്ക്? കരഞ്ഞാല്‍ ഞാന്‍ ഒരു തുള്ളിയായ് ഭൂമിയില്‍ വീണു ഉടഞ്ഞു പോകില്ലെ? തിരികെ ആ ഹൃദയത്തിലേക്കു വീണ്ടും ഒരു ദു:ഖമായ് പോകാനും വയ്യല്ലോ ?
ആ മിഴിത്തുമ്പില്‍ നിന്നും എനിക്കു മോചനം വേണ്ട,ആ പാവം ഹൃദയത്തിനു കാവലായ് ആ മിഴിയിണകള്‍ക്കുള്ളില്‍ കണ്ണുനീര് കവചം ആയി നിന്നോളാം ഞാന്‍, നീയറിയാതെ,നിറയാതെ...തുളുമ്പാതെ
Wednesday, August 12, 2009
അസൂയപ്പൂവ്
വര്ണ്ണപ്പൂക്കള്ക്കു വാസനയുണ്ടോ?..............
വാസനപ്പൂക്കള്ക്കു വര്‍ണ്ണമുണ്ടോ?...............
വര്‍ണ്ണവും വാസനയും തുല്യമായ്ക്കിട്ടിയ
സുന്ദരിപ്പൂവിന്നു മോഹങ്ങളുണ്ടോ...?
മോഹങ്ങളൊക്കെയും മുള്ളുകളാക്കി നീ...
പ്രകൃതിതന്‍ ആനന്ദബാഷ്പമായി.....
ഹൃദയങ്ങള്‍ കുളിര്പ്പിക്കുമാ പനിനീര്പ്പൂവായ്...
വാസനപ്പൂക്കള്ക്കു വര്‍ണ്ണമുണ്ടോ?...............
വര്‍ണ്ണവും വാസനയും തുല്യമായ്ക്കിട്ടിയ
സുന്ദരിപ്പൂവിന്നു മോഹങ്ങളുണ്ടോ...?
മോഹങ്ങളൊക്കെയും മുള്ളുകളാക്കി നീ...
പ്രകൃതിതന്‍ ആനന്ദബാഷ്പമായി.....
ഹൃദയങ്ങള്‍ കുളിര്പ്പിക്കുമാ പനിനീര്പ്പൂവായ്...
ക്യൂ

ക്യൂ ................
എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം....
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....
എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....
Subscribe to:
Posts (Atom)