
ക്യൂ ................
എവിടെ നോക്കിയാലും ക്യൂ.....
എല്ലാ മുഖങ്ങളിലും ക്യൂവിനു മുന്നിലെത്താനുള്ള തിടുക്കം.
അസ്വസ്ഥത നിറഞ്ഞു തുളുമ്പുന്ന മുഖങ്ങള്‍ മാത്രം ഉള്ള ക്യൂവുകള്‍.
എന്താണ് എല്ലാവര്ക്കും ഇത്ര തിടുക്കം?അക്ഷമ? വിരസത?
തിരികെ പോകണം വേഗം....
വീടുകളിലേക്ക്....
പ്രിയപ്പെട്ടവരുടെ അടുത്തേക്ക്....
സന്തോഷത്തിലേക്ക്....
സമാധാനത്തിലേക്ക്....
സുഖങ്ങളിലേക്ക്....
എല്ലാ ക്യൂവുകളില്‍ നിന്നും തിടുക്കപ്പെട്ടു പൊയവരെല്ലാം തന്നെ ഒരു തിടുക്കവും തിരക്കും ഇല്ലാതെ നില്ക്കുന്ന ഒരു ക്യൂ.
വളരെ പതുക്കെ മാത്രം നീങ്ങിയാല്‍ മതി ഈ ക്യൂ എന്നുള്ള ഭാവത്തോടെ വിചാരത്തോടെ ഒരുമയോടെ കാത്തു നില്ക്കുന്ന ഒരു ക്യൂ.
ഒരിക്കലും മടങ്ങി പോകണം എന്നുള്ള വിചാരങ്ങളും ഒരു മുഖങ്ങളിലും കാണാത്ത അച്ചടക്കം ഉള്ള ക്യൂ.
ജീവനുള്ളവയെല്ലാം ഒന്നായൊഴുകുന്ന ആ ക്യൂവിലേക്കു അതിശയത്തോടെ നൊക്കിനിന്നിരുന്ന ഞാന്‍ അറിഞ്ഞു.
ആ ക്യൂവിന്റെ ഏതോ ഒരു ഭാഗത്തു ഞാനും നില്ക്കുന്നു.
മുന്നിലും പിന്നിലും ആയി ജീവനുകള്‍ ജീവനുകള്‍ വരിവരിയായി നില്ക്കുന്നു.
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ.....
നിത്യ സത്യത്തിലേക്ക് എത്താനുള്ള ക്യൂ
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteAthe, orikkalum aarum shradhikkaatha vikaarangalikekku chinthaye konduchennethikkunna itharam cheru cheru muthukal veendum veedum kaathirikkunnu.... varare lalithavum manooharavum aayirikkunnu.... Eppozhum eppozhum ee nalla manasil ninnum, puthiya puthiya aasayangl undaavan pratheekshayoode, ellaa nanmakalum neerunnu.... (ithu malayalathil ezhuthan kazhiyathe poyathil sankochamundu)
ReplyDeleteകപ്പലിലെ യാത്ര കാരോട് കപ്പിത്താന് പറഞ്ഞു ''നിങ്ങള്‍ അടുത്ത തുറമുഗത്ത്ഇറങ്ങുമ്പോള് അടുത്തദീര്ഗ യാത്രക്കുള്ള വിഭവങ്ങള്‍ വാങ്ങി സൂക്ഷിക്കേണം ഇല്ലങ്കില്‍ നിങ്ങള്‍ പാടുപെടും ''യാത്രക്കാര്‍ ഇറങ്ങി ബസാറിലെ മായക്കാഴ്ചയില്‍ മുങ്ങി അവരില്‍ ചിലര്നിന്നു ,ചിലര്‍ അവര്‍ക്കു വേണ്ടത് വാങ്ങി .....പക്ഷെ നാം .........?........?.........മറന്നിരുന്ന ആസത്യത്തെ ഓര്മിപ്പിച്ചതിനു നന്ദി
ReplyDeleteoru thidukkavum vaendallo onninum
ReplyDelete