Sunday, September 26, 2010

ഗംഗാ പ്രളയം




മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
ഒഴുകുവാനാകാതെ തങ്ങിനിന്നു
ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
ശിവമൌലിയില്‍ ഭാരമേറെയായി...

കൈകളാല്‍ ഗംഗേ തടഞ്ഞു നിര്‍ത്തും
പാരിന്‍ മക്കളേയോര്‍ത്തു തപിച്ചു ശംഭു
സര്‍വംസഹക്കായ് വിലപിച്ച ദേവന്‍
മാനവ ശാപത്തെ കണ്ടു മുന്നില്‍..

തീക്ഷ്ണാംശുയേറ്റു വരണ്ടുഭൂമി
പൊള്ളലുകളാല്‍ മൃതപ്രായയായി
ഒഴുകുവാനാകാത്ത ഗംഗതന്‍ തേങ്ങലില്‍
തൃക്കണ്ണു താനേ തുറന്നുപോയി...

അക്കണ്ണില്‍ ഗംഗ പ്രവാഹമായി
മന്നിടത്തില്‍ മഹാപ്രളയമായി
സ്തബ്ധ്നായ് തീര്‍ന്നൊരാ ശങ്കരന്‍ മുന്‍പിലൊ
ശാപജന്മങ്ങള്‍....... ലയിച്ചുപോയി...

വിങ്ങലുകള്‍ വിള്ളലുകള്‍ മാറിയാ-
ക്ഷിതിയും ഭഗീരഥിയും ഗീതികളായ്
ശംഭുവോ ധ്യാനനിമഗ്നനായി
ഗംഗയും ഭൂമിയും ധന്യകളായ്......

13 comments:

  1. ‘മൌലിയില്‍ ഗംഗ നിറഞ്ഞുനിന്നു
    ഒഴുകുവനാകതെ തങ്ങിനിന്നു
    ജടയിലെ ഗംഗതന്‍ വിങ്ങലാല്‍
    ശിവമൌലിയില്‍ ഭാരമേറെയായി‘

    ReplyDelete
  2. ഒഴുകുവാനാകത്ത ---->ഒഴുകുവാനാകാത്ത എന്നല്ലേ വേണ്ടത് ?

    ReplyDelete
  3. തീക്ഷ്ണാംശുയേറ്റു വരണ്ടുഭൂമി
    പൊള്ളലുകളാല്‍ മൃതപ്രായയായി
    ഒഴുകുവാനാകത്ത ഗംഗതന്‍ തേങ്ങലില്‍
    തൃക്കണ്ണു താനേ തുറന്നുപോയി.....

    നല്ല വരികള്‍...

    ReplyDelete
  4. എല്ലാം മനസ്സിലായി, ലേബലൊഴികെ..

    ReplyDelete
  5. പെട്ടികളേറെയീശ്രീതുളുമ്പും
    വട്ടികളിൽ കൂട്ടിവച്ചിടുന്നു
    തട്ടിടുന്നുപൊടികളൊക്കെയങ്ങ്
    മുട്ടനൊരുകവിതയാട്ടിടുന്നു

    ReplyDelete
  6. ഹായി ചേച്ചി ..
    നന്നായിരിക്കുന്നു ആശംസകള്‍..
    വീണ്ടും എഴുതുക..
    സ്നേഹപൂര്‍വ്വം...
    ദീപ്

    ReplyDelete
  7. ചേച്ചീ, ഈ വരികള്‍ മുന്‍പേ വായിച്ചിട്ടുണ്ട്‌ ഞാന്‍.
    (എന്റെ തോന്നലാണോ.. അതോ റീ-പോസ്റ്റാണോ)

    ReplyDelete
  8. സര്‍വംസഹയാം ഗംഗ ശ്വാസം കിട്ടാതെ മരിച്ചുകൊണ്ടെയിരിക്കുന്നു
    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  9. നല്ല വരികള്‍...,,
    ഗംഗയും ഭൂമിയും ധന്യകളായ്...
    ഈ 'ധന്യകളായ്'എന്ന പ്രയോഗത്തിന് എന്തോ
    അപാകത പോലെ തോന്നുന്നു. ചിലപ്പോള്‍ തോന്നലാകാം..
    ആശംസകള്‍...

    ReplyDelete